വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളെ ഉച്ചതിരിഞ്ഞ് 2.30 മുതൽ വൈകീട്ട് 4.30 വരെയും 7.30 മുതൽ 9.30 വരെയും സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഷൊർണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുള്ളൂർക്കര, വരവൂർ, ചിറ്റണ്ട, കുണ്ടന്നൂർ, കാഞ്ഞിരക്കോട്, കുറാഞ്ചേരി വഴി തിരിഞ്ഞു പോകേണ്ടതും തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജംഗ്ഷൻ വഴി കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, ചിറ്റണ്ട, വരവൂർ, മുള്ളൂർക്കര വഴി തിരിഞ്ഞ് പോകേണ്ടതുമാണ്. കുന്നംകുളം ഭാഗത്തു നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാഞ്ഞിരക്കോട്, കുമ്പളങ്ങാട് വഴി വടക്കാഞ്ചേരിയിലേക്ക് വരേണ്ടതും ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ ആവശ്യമെങ്കിൽ അകമല പെട്രോൾ പമ്പിന് സമീപവും തൃശൂർ ഭാഗത്തു നിന്നും വരുന്ന റൂട്ട് ബസുകൾ വടക്കാഞ്ചേരി, ഓട്ടുപാറ എന്നിവിടങ്ങളിൽ ഗതാഗതം അവസാനിപ്പിക്കാവുന്നതുമാണ്. ഓട്ടുപാറ മുതൽ അകമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. യോഗത്തിൽ കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് അദ്ധ്യക്ഷത വഹിച്ചു. പൂരക്കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.