പുതുക്കാട്: ആലുവയിൽ ശിവരാത്രി ബലിതർപ്പണത്തിനുള്ള തീർത്ഥാടകർക്ക് ശിവരാത്രി ദിനത്തിൽ ഉച്ചയ്ക്ക് ശേഷം സൗകര്യപ്രദമായുള്ള ട്രയിൻ സർവീസുകൾ ഉണ്ടെന്ന് ട്രെയിൻ പാസഞ്ചേ്‌ഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 12.24 ന് മംഗലാപുരം-നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്, വൈകീട്ട് 6.05 ന് കോട്ടയം എക്‌സ്പ്രസ്, തിരിച്ച് ആലുവയിൽ നിന്ന് രാവിലെ 7.10 ന് നിലമ്പൂർ എക്‌സ്പ്രസ് എന്നിവ സർവീസ് നടത്തും. എല്ലാ ട്രെയിനുകൾക്കും സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടിക്കറ്റ് ലഭിക്കും.