
തൃശൂർ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജനറൽ ആശുപത്രിയിൽ കോർപറേഷൻ മേയർ എം.കെ. വർഗീസ് നിർവഹിച്ചു. കളക്ടർ ഹരിത വി. കുമാറിന്റെ മകൾ നിയതിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയാണ് മേയർ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ആശംസകൾ നേർന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ.കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടി.കെ. ജയന്തി സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. രാജൻ നന്ദിയും പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ ഉൾപ്പെടെയുള്ള ജില്ലയിലെ മറ്റു പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു.
തുള്ളിമരുന്ന് നൽകിയ കുരുന്നുകൾ - 1,83,120
പൾസ് പോളിയോ നൽകിയത് - 88.18%
ജില്ലയിൽ സജ്ജീകരിച്ച ബൂത്തുകൾ - 1710
ആദ്യദിവസം പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് അടുത്ത രണ്ട് ദിവസങ്ങളിലായി വളണ്ടിയർമാർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.
- ഡോ. എൻ.കെ. കുട്ടപ്പൻ , ജില്ലാ മെഡിക്കൽ ഓഫീസർ