വെള്ളാങ്ങല്ലൂർ: ഒരേ റോഡ്, രണ്ട് ഉദ്ഘാടനം, നിർവഹിച്ചത് രണ്ട് പാർട്ടികൾ... അതും ഒരേദിവസം..! വെള്ളാങ്ങല്ലൂർ പഞ്ചായത്ത് നാലാം വാർഡിലെ മുടിക്കുന്നൂർ ക്ഷേത്രം റോഡാണ് ഇന്നലെ രാവിലെ ഒമ്പതോടെ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയും പതിനൊന്നോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രനും ഉദ്ഘാടനം ചെയ്തത്.
വെള്ളാങ്ങല്ലൂരിലെ സി.പി.എം - സി.പി.ഐ പാർട്ടികൾ തമ്മിലുള്ള ചേരിപ്പോര് ഏറെ നാളുകളായി ചർച്ചാ വിഷയമാണ്. ചേരിപ്പോരിന്റെ പ്രതിഫലനമാണ് ഉദ്ഘാടനച്ചടങ്ങിലും ഇന്നലെ നടന്നതത്രെ. 43.4 ലക്ഷം രൂപയാണ് മുടിക്കുന്നൂർ ക്ഷേത്രം റോഡ് നിർമ്മാണത്തിനായി ഹാർബർ എൻജിനിറിംഗ് വകുപ്പ് വകയിരുത്തിയത്.
റോഡ് നിർമ്മാണം തങ്ങളുടെ നേട്ടമായി അവതരിപ്പിക്കാൻ സി.പി.എം ശ്രമിച്ചുവെന്നാണ് സി.പി.ഐ ആരോപണം. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ് വഴി ജില്ലാ സെക്രട്ടറി എം.എം. വർഗീസിലേക്ക് റോഡ് വിഷയം എത്തിക്കുകയും, തുടർന്ന് അദ്ദേഹം മുൻകൈയ്യെടുത്ത് മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മയെ കണ്ടു സംസാരിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് സി.പി.എം വിശദീകരണം. ഉദ്ഘാടനം സംബന്ധിച്ച് എം.എൽ.എയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന് തിരക്കുണ്ടെന്ന് അറിയിച്ചതിനാലാണ് തങ്ങൾ മുൻകൈയ്യെടുത്ത് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതെന്നും സി.പി.എം പറയുന്നു.
എന്നാൽ സി.പി.ഐക്കാരനായ എം.എൽ.എയെ ഇകഴ്ത്താൻ കിട്ടുന്ന ഒരവസരവും സി.പി.എം പാഴാക്കുന്നില്ലെന്നാണ് സി.പി.ഐ നേതാക്കളുടെ പക്ഷം.
വികസനം പാർട്ടിക്കാർക്ക് വേണ്ടിയാകരുത് ജനങ്ങൾക്ക് വേണ്ടിയാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ