1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിറുത്തിവച്ചിരുന്ന കുട്ടികളുടെ ചോറൂൺ വഴിപാട് ഇന്നലെ പുനരാരംഭിച്ചു. ഇന്നലെ ക്ഷേത്രത്തിൽ 392 കുരുന്നുകൾക്ക് ചോറൂൺ നടത്തി. മേൽപ്പത്തൂർ ആഡിറ്റോറിയം ഇന്നു മുതൽ കലാപരിപാടികൾക്കായി തുറന്നുകൊടുക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിലാണ് മേൽപ്പത്തൂർ ആഡിറ്റോറിയം കലാപരിപാടികൾക്കായി തുറന്നുകൊടുക്കാനും കുട്ടികളുടെ ചോറൂൺ ആരംഭിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.