news
എസ്.എൻ.ഡി.പി ചെറുവത്താനി ശാഖാ പൊതുയോഗത്തിൽ നിന്ന്.

കുന്നംകുളം: എസ്.എൻ.ഡി.പി യൂണിയൻ ചെറുവത്താനി ശാഖാ വാർഷിക പൊതുയോഗം വി.ആർ. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് ഇൻചാർജ് കെ.എം. സുകുമാരൻ ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ സംഘടനാസന്ദേശം നൽകി. തിരഞ്ഞെടുപ്പിന് യൂണിയൻ കൗൺസിൽ അംഗം പ്രസന്നകുമാർ നേതൃത്വം നൽകി. ചന്ദ്രൻ കിളിയംപറമ്പിൽ, ഡോ. ലളിത ഗോപിനാഥ്, സുധവിജയൻ, അഡ്വ. പ്രസാദ്, കുമാരൻ, ടി.കെ. അനിൽ എന്നിവർ സംസാരിച്ചു.