 
നെന്മണിക്കര: പഞ്ചായത്ത് ഫുട്ബാൾ അക്കാഡമിയുടെ നേതൃത്വത്തിൽ എറവക്കാട് ഗ്രൗണ്ടിൽ നടക്കുന്ന കുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, സജിൻ മേലേടത്ത്, ബേബി മോഹൻദാസ്, രാജലക്ഷ്മി, സണ്ണി ചെറിയാലത്ത്, രാജേഷ്‌കുമാർ, കോച്ച് പീതാബരൻ എന്നിവർ പങ്കടുത്തു. 9 ടീമുകൾ ടൂർണമെന്റിൽ മത്സരിക്കും.