കുന്നംകുളം: ഗുരുധർമ്മ പ്രചരണസഭ കുന്നംകുളം മണ്ഡലം പ്രഥമ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാൽ കുറുവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ജയരാജൻ, നരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. 'ഗുരു വിശ്വാസം ഈ കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ സുരേന്ദ്രനാഥൻ മാസ്റ്റർ പ്രഭാഷണം നടത്തി. എം.എ. മധുസൂദനൻ സ്വാഗതവും പി.കെ. മോഹനൻ മാക്കാലികാവ് നന്ദിയും രേഖപ്പെടുത്തി. ഷൈലജ വിശ്വനാഥൻ, രത്‌ന മോഹൻ, വി.കെ. സിദ്ധാർത്ഥൻ എന്നിവരെ രക്ഷാധികാരികളായി നിശ്ചയിച്ചു. ഭാരവാഹികളായി സി.കെ.ശശി (പ്രസിഡന്റ്), പി. കെ. മോഹനൻ മാക്കാലികാവ് (വൈസ് പ്രസിഡന്റ്) എം.എ. മധുസൂദനൻ പുതുശ്ശേരി (സെക്രട്ടറി), ജയന്തി ഗംഗാധരൻ (ജോയിന്റ് സെക്രട്ടറി), വി.എസ്.രാമൻകുട്ടി (ഖജാൻജി), ദാസൻ.എ.കെ.വേലൂർ, അർജ്ജുനൻ പണിക്കശ്ശേരി, ഗംഗാധരൻ വി.എ (ജില്ലാകമ്മിറ്റി പ്രതിനിധികൾ).