കാച്ചേരി മാർ നർസൈ കൽദായ സുറിയാനി പളളി ഇടവകയിലെ യൂത്ത്‌സ് അസോസിയേഷൻ യുക്രെയിനിനായി ഒരുക്കിയ സമാധാന സംഗമം.
നടത്തറ: കാച്ചേരി മാർ നർസൈ കൽദായ സുറിയാനി പളളി ഇടവകയിലെ യൂത്ത്‌സ് അസോസിയേഷൻ യുക്രെയിനിനായി സമാധാന സംഗമം ഒരുക്കി. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസുളളവർക്ക് സമാധാനം എന്ന ഗാനം ആലപിച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തി. സെക്രട്ടറി പ്രവീൺ വർഗീസ്, ജോ.സെക്രട്ടറി മാർട്ടിൻ മോഹൻ, ട്രഷറർ ജോസഫ് ക്രിസ്‌റ്റോ എന്നിവർ നേതൃത്വം നൽകി. വികാരി ഫാ.റൂണോ വർഗീസ് സമാധാന സന്ദേശം നൽകി.