എടമുട്ടം: ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേലയ്ക്ക് കൊടിയേറി. പട്ടാമ്പി കളരിക്കൽ പണിക്കന്മാർ എത്തിയതോടെയാണ് കൊടിയേറ്റം നടത്തിയത്. കൊടിയേറ്റദിവസം സേതുബന്ധനത്തോടെ ആരംഭിക്കുന്ന പാവക്കൂത്ത് പട്ടാഭിഷേകത്തോടെ സമാപിക്കും.
നൃത്തനൃത്യങ്ങൾ, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, ഭക്തിഗാനസുധ തുടങ്ങിയ കലാപരിപാടികൾ അശ്വതിവേലയോട് അനുബന്ധിച്ചു നടക്കും. രേവതി ദിവസം ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ചശേഷം പറയെടുപ്പ് നടത്തും. വേലയോട് അനുബന്ധിച്ച് താലം വരവ്, കുതിരകളി, നാടൻ കലാരൂപങ്ങൾ എന്നിവയുണ്ടാവും.