veeku
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ ചേർപ്പ് കൈലാത്ത് ഗോപി - കവിത ദമ്പതികളുടെ വീടിന്റെ താക്കോൽ ദാനം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു. പെരുവനം കുട്ടൻ മാരാർ, ടി.വി.ചന്ദ്രമോഹൻ എന്നിവർ സമീപം.

ചേർപ്പ്: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി ചേർപ്പ് പഞ്ചായത്ത് എട്ടാം വാർഡിൽ ഗ്രൗണ്ട് റോഡിൽ കൈലാത്ത് ഗോപി - കവിത ദമ്പതികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം രമേശ് ചെന്നിത്തല നിർവഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് സജീവൻ നടത്ത അദ്ധ്യക്ഷനായി.

മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, ടി.വി. ചന്ദ്രമോഹൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ഹരിദാസ്, അയത്തിൽ അൻസർ, ബി. പ്രദീപ്, അഡ്വ. കെ.കെ. രാജീവൻ, സുരേഷ് കരുൺ, സുകു കൊല്ലം, കെ.ജി. ശ്രീദേവി, സി. വിജയൻ, സാനി ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.

ദമ്പതികളുടെ തകർന്ന കുടിൽ കണ്ട് ഒന്നരമാസം കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ഹരിദാസിന്റെ മേൽനോട്ടത്തിൽ പുതിയ വീട് മനുഷ്യവകാശസംരക്ഷണ സമിതി നിർമ്മിച്ച് നൽകിയത്.