 
അളഗപ്പ നഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ യുദ്ധവിരുദ്ധ റാലി.
ആമ്പല്ലൂർ: അളഗപ്പ നഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്‌കൂളിൽ നിന്നാരംഭിച്ച റാലി ആമ്പല്ലൂർ ജംഗ്ഷൻ വരെ എത്തി തിരിച്ചു സ്‌കൂളിൽ എത്തി. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, മുദ്രാവാക്യങ്ങൾ എന്നിവ തയ്യാറാക്കി വന്നിരുന്നു. പ്രധാന അദ്ധ്യാപിക സിനി.എം. കുര്യക്കോസ് റാലി ഉദ്ഘാടനം നടത്തി. എസ്.പി.സി ഇൻചാർജ് സി.കെ. പ്രസാദ്‌യുദ്ധ വിരുദ്ധ സന്ദേശം നൽകി. അദ്ധ്യാപകരായ ലിസ്സി ക്ലീറ്റസ്, ഐ.എസ്. ജിഷ, എം.ബി. സജീഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.