കൊടകര: ചെമ്പൂച്ചിറ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണ ക്രിയകൾ നാളെ വെളുപ്പിന് ഒന്നു മുതൽ രാവിലെ 9 വരെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടക്കും. മേൽശാന്തി സലേഷ് കുമാർ, കീഴ്ശാന്തി വിഷ്ണു എന്നിവർ കാർമ്മികത്വം വഹിക്കും. കൂടാതെ ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരം കാവടി ഉത്സവത്തിന് മാർച്ച് 5 ന് രാവിലെ 8 ന് ക്ഷേത്രം തന്ത്രി ഡോ. കരുമാത്ര വിജയന്റെ കാർമ്മികത്വത്തിൽ കോടിയേറ്റ് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. മാർച്ച് 11 നാണ് ചെമ്പൂച്ചിറ പൂരം. ക്ഷേത്ര ഭരണാസമിതി പ്രസിഡന്റ് ശ്രീധരൻ കളരിക്കൽ, സെക്രട്ടറി ചന്ദ്രൻ മുണ്ടക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.