കനകമല: കലേടം മഹാദേവ വിഷ്ണു ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ പിതൃബലി തർപ്പണത്തിനുള്ള സൗകര്യവും വിശേഷാൽ പൂജകളും 1008 കുടംധാര, മൃത്യുഞ്ജയ ഹോമം എന്നീ ചടങ്ങുകളും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഡോ. വിജയൻ കാരുമാത്ര, ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തി, പ്രസിഡന്റ് മോഹനൻ കണ്ടോളി, സെക്രട്ടറി നാരായണൻ തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകും.