കയ്പമംഗലം: തീരദേശവാസികളുടെ പ്രശ്‌നങ്ങളും വിഷമതകളും കേൾക്കുന്നതിനും തീരദേശ സംരക്ഷണ പ്രവൃത്തികൾ എന്തെല്ലാമാണെന്ന് മനസിലാക്കുന്നതിനും കിലയുടെ നേതൃത്വത്തിൽ കടലോര സംരക്ഷണം ഫോക്കസ് ഗ്രൂപ്പ് ചർച്ച നടന്നു.
ലോക ബാങ്കിന്റെ ധനസഹായത്തോടെ തീരദേശ സംരക്ഷണ പ്രവൃത്തികൾ ചെയ്യുന്നതിന് മുന്നോടിയായി നടന്ന ചർച്ചയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എസ്. ജിനേഷ്, വാർഡ് മെമ്പർ അനിൽകുമാർ, കിലയുടെ മതിലകം ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ ഉണ്ണിക്കൃഷ്ണൻ, തീരദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.