 
കയ്പമംഗലം: പെരിഞ്ഞനം എസ്.എസ്.ഡി.പി സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠയ്ക്കുള്ള തേക്കുമരത്തിനു (അർണ്ണ വൃക്ഷം) സ്വീകരണം നൽകി. കൊറ്റംകുളത്തു നിന്ന് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയ്ക്ക് അനേകം ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രനടയിൽ എത്തിച്ചേർന്ന കൊടിമരം ഘോഷയാത്രയ്ക്ക് ക്ഷേത്രം തന്ത്രി സുരേഷ് കൊച്ചിപ്പറമ്പത്ത് ആരതി ഉഴിഞ്ഞു സ്വീകരിച്ചു.
തുടർന്ന് സമാജം പ്രസിഡന്റ് യതീന്ദ്രദാസ് കൊടിമരം നിർമാണക്കമ്മിറ്റി ചെയർമാൻ കെ.കെ. ബാബുരാജൻ, സമാജം സെക്രട്ടറി എം.കെ. മോഹൻദാസ്, ട്രഷറർ സി.കെ. ചന്ദ്രബാബു, കൺവീനർമാരായ സന്തോഷ് കളാന്ത്ര, ടി.എൻ. പ്രദീപ്, എ.ജി. സച്ചു, എ.ജി. ബിജോയ്, പ്രകാശൻ തോട്ടുങ്ങൽ, വി.ആർ. സന്തോഷ്, ജോഷി കളരിക്കൽ, ഹരി ശങ്കർ പുല്ലാനി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
പെരിഞ്ഞനം ദേശത്തെ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു ഏറാട്ട് കാർത്തികേയൻ മാസ്റ്റർ, ജയരാജ് പോളശ്ശേരി, കൊച്ചിപ്പറമ്പത്ത് ഗോപിനാഥൻ, സുരേഷ് കളപുരയ്ക്കൽ എന്നിവർ സ്വീകരിച്ചു.