sasi

കോടാലി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ പടക്കം കയ്യിലിരുന്ന് പൊട്ടി വനം വകുപ്പ് ജീവനക്കാരന്റെ വിരലുകൾ അറ്റു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാരനും ആനപ്പാന്തം ആദിവാസി കോളനിക്കാരനുമായ ആർ. ശശി(40) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇഞ്ചക്കുണ്ടിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ശശിയുടെ നേർക്ക് കാട്ടാന പാഞ്ഞടുത്തപ്പോൾ അദ്ദേഹം പടക്കം പൊട്ടിക്കാൻ ശ്രമിക്കുകയും അബദ്ധത്തിൽ കയ്യിലിരുന്ന് പൊട്ടുകയുമായിരുന്നു. വലത് കയ്യിന്റെ മൂന്ന് വിരലുകളുടെ അറ്റം അറ്റ് പോയി.