തൃപ്രയാർ: ശിവരാത്രി പിതൃതർപ്പണത്തിന് ആലുവ മണപ്പുറത്തേക്ക് പോവുന്ന ഭക്തർക്കായി തൃപ്രയാറിൽ നിന്നും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് 5, 6, 7 എന്നീ സമയങ്ങളിലാണ് സർവീസ് പുറപ്പെടുക. ക്യത്യസമയത്ത് എത്തിച്ചേരുന്നവർക്ക് സീറ്റുകൾ ലഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി സോണൽ ഓഫീസർ അറിയിച്ചു.