പെരിങ്ങോട്ടുകര: കിഴക്കുംമുറി വടക്കുംമുറി വില്ലേജാഫീസിൽ ഓഫീസറില്ല. നിലവിലെ ഓഫീസർ ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലംമാറി. പുതിയ ഓഫീസർ ഇതുവരെ ചാർജ്ജെടുത്തിട്ടില്ല.

വർഷാവസാനം ആയതിനാൽ പഞ്ചായത്തുകളിലെ പണികൾ പൂർത്തീകരിച്ച് രേഖകൾ സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ കിട്ടുന്നതിനും നാട്ടുകാർ ഇതുമൂലം ബുദ്ധിമുട്ടുന്നു.

അന്തിക്കാട് വില്ലേജ് ഓഫീസർക്ക് ചാർജ്ജ് കൊടുത്തിട്ടുണ്ടെങ്കിലും നാട്ടുകാർ അന്തിക്കാട്ടേക്ക് പോകേണ്ട അവസ്ഥയാണ്. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.