പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് വിപുലമായി ആചരിക്കും. രാവിലെ 5 ന് നിർമ്മാല്യം, തുടർന്ന് മലർ നിവേദ്യം, ഉഷപൂജ, അഭിഷേകങ്ങൾ, ഉച്ചപൂജ, 12 മണിക്ക് നടയടക്കൽ. വൈകീട്ട് 3ന് പഞ്ചാവാദ്യത്തോട് കൂടി നടക്കുന്ന മൂന്ന് ഗജവീരന്മാരോട് കൂടിയുള്ള എഴുന്നള്ളിപ്പിൽ ചിറക്കൽ ശബരീനാഥ് തിടമ്പേറ്റും. 4 ന് കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തിൽ ആൽത്തറമേളം. വൈകീട്ട് 4ന് നട തുറക്കൽ, ദീപാരാധന, ചുറ്റുവിളക്ക്, കേളി, തായമ്പക.
തുടർന്ന് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ, നടയടക്കൽ. രാത്രി പൂരം. ക്ഷേത്രം നാട്യ മണ്ഡപത്തിൽ രാത്രി 7 മണി മുതൽ 10 മണിവരെ ശ്രീനാരായണ നൃത്തകലാമന്ദിരം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി സന്ദീപ് എമ്പ്രാന്തിരി, ശാന്തിമാരായ ദിനേശൻ എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവരും കാർമ്മികത്വം വഹിക്കും. ആഘോഷ പരിപാടികൾക്ക് ക്ഷേത്രം മാനേജർ എം.വി. രത്‌നാകരൻ, ശിവരാത്രി കമ്മിറ്റി ഭാരവാഹികളായ ശ്രീനു പുളിക്കൽ, മധു.എം.എ, വിജയൻ കരുമത്തിൽ, പി.ഡി. രജീഷ് എന്നിവർ നേതൃത്വം നൽകും.