പറപ്പൂർ: തോളൂർ പഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തിലെ കർഷകരുടെ ചിരകാല അഭിലാഷമായിരുന്ന മേഞ്ചിറ ചെറുമുക്ക് ജലസേചന പദ്ധതി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വിപുലീകരിച്ചു. പാടശേഖരത്തിലെ ഇരുനൂറ് ഏക്കർ നെൽക്കൃഷിക്ക് ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിർവഹിച്ചു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ മുഖ്യാത്ഥി ആയിരുന്നു. ബോക്ക് വൈസ് പ്രസിഡന്റ് ബിജു പി.വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, സഹകരണ സംഘം പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ, ജനപ്രതിനിധികളായ ജെസ്സി സാജൻ, സി.എ. സന്തോഷ്, സരസമ്മ സുബ്രമണ്യൻ, വി.കെ. രഘുനാഥൻ, ഷീന വിൽസൻ, എ.പി. പ്രജീഷ്, ഷീന തോമാസ്, കെ.കെ. വിമല, ഒ.ടി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മേഞ്ചിറ കോൾ പടവ് കമ്മറ്റി കൺവീനർ കെ. കുഞ്ഞുണ്ണി നന്ദി പറഞ്ഞു.