പുതുക്കാട്: മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, കിഫ്ബി നോഡൽ ഓഫീസർ, ശേഖർ, കെ.ആർ.എഫ്.ബി എൻജിനീയർ മനീഷ, മലയോര ഹൈവേ നോഡൽ ഓഫീസർ മാക്‌സൺ, പി.ഡബ്ല്യു.ഡി റോഡ്‌സ് അസിസ്റ്റന്റ് എൻജിനീയർ, ഷാജി തുടങ്ങിയവർ പങ്കെടുത്തു. ജല അതോറിറ്റിയുടെ പ്രവൃത്തികൾ ഉടനെ തീർക്കുന്നതിനും കിഫ്ബി റോഡുകളുടെ സർവെ ഉടനെ പൂർത്തീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.