varshikam
കയ്പമംഗലം തരൂണി കുടുംബശ്രീ വാർഷിക ആഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: തരൂണി കുടുംബശ്രീ വാർഷികാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തരൂണി കുടുംബശ്രീ പ്രസിഡന്റ് രതീഷ ബിജോയ് അദ്ധ്യക്ഷയായി. സെക്രട്ടറി രമ്യ മണി റിപ്പോർട്ട് അവതരിപ്പിച്ചു.18-ാം വാർഡ് മെമ്പർ മണി ഉല്ലാസ്,19-ാം വാർഡ് മെമ്പർ സിബിൻ, ജെസിറ ഫാറൂക്ക് എന്നിവർ സംസാരിച്ചു.