കൊടകര: കെ.പി.എം.എസ് ഏരിയ യൂണിയൻ 34-ാം വാർഷിക സമ്മേളനം കൊടകര എസ്.എൻ ട്രസ്റ്റ്് ഹാളിൽ തൃശൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രശോഭ് ഉദ്ഘാടനം ചെയ്തു. ടി.കെ. ഷാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാൻജി പി.സി. സുബ്രൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി കോ-ഓർഡിനേറ്റർ രാജൂ കിഴക്കൂടൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എ.കെ. അക്കൻ, കെ.കെ.അർജ്ജുനൻ, എൻ.വി. ശിവദാസൻ, പി.സി. വേലായുധൻ, പി.വി. ഉമേഷ്, പി.പി. ശശീധരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ. ഷാജു (പ്രസിഡന്റ്), സി.വി. ബാബു (സെക്രട്ടറി), കെ.യു. പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.