കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ വഴിവിളക്ക് തെളിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാലയ്‌ക്കെതിരെ കേസെടുത്തു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി.എം. നാസർ, കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 19ന് കൊടുങ്ങല്ലൂർ വടക്കെ നടയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സംഗമം നടത്തിയിരുന്നു. ജനകീയ സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. അറസ്റ്റ് ചെയ്ത നേതാക്കന്മാരെ ആൾ ജാമ്യത്തിൽ വിട്ടയച്ചു.