മാള: വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും.

ഇന്നലെ ഇതിന്റെ ഭാഗമായുള്ള ആചാര്യവരണം, പ്രഭാഷണം, നമസ്‌കാര മണ്ഡപം പിച്ചള പൊതിയൽ സമർപ്പണം എന്നിവ നടന്നു. മാർച്ച് ഒന്നിന് വൈകിട്ട് 6ന് തണ്ടികവരവ് (കാഴ്ചസമർപ്പണം), തുടർന്ന് ഉത്സവം കൊടിയേറ്റം എന്നിവ നടക്കും. 2ന് ഗുരുദേവ പ്രതിഷ്ഠാദിനം.

വൈകിട്ട് 5ന് സമൂഹാർച്ചന, 6.30ന് ഓട്ടംതുള്ളൽ എന്നിവ ഉണ്ടാകും. 3ന് വൈകിട്ട് 6.30 ന് ചാക്യാർകൂത്ത് നടക്കും. 4ന് പ്രതിഷ്ഠാദിനത്തിലും പിറ്റേന്നും തോറ്റം പാട്ട് നടക്കും. 5ന് വൈകിട്ട് 6ന് ദീപക്കാഴ്ച ഉണ്ടാകും. 6ന് 9.30ന് ശീവേലി എഴുന്നള്ളിപ്പ്, 3ന് കാഴ്ചശീവേലി, 6.30 ന് പൂമൂടൽ, തുടർന്ന് കോട്ടവാതിൽ അംബാവനത്തിൽ നിന്ന് പള്ളിവേട്ട എന്നിവ നടക്കും. 7ന് ഭരണി മഹോത്സവം. രാവിലെ 8ന് ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ട്, 3ന് കാഴ്ചശീവേലി, 6 മുതൽ താലിസ്വീകരണം, 8ന് ഗുരുതി തർപ്പണം, തുടർന്ന് കൊടിയിറക്കൽ.