കുന്നംകുളം: ചാലിശ്ശേരി മുലയംപറമ്പത്ത് പൂരമൈതാനത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി. പ്രതിരോധ വാക്‌സിൻ നൽകുന്ന ദിവസമായതിനാൽ പൂരത്തിനെത്തുന്ന ചെറിയ കുട്ടികൾക്ക് ക്ഷേത്രത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ കാബിനിൽ വച്ചാണ് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പോളിയോ വാക്‌സിൻ നൽകിയത്. ജെ.എച്ച്.ഐ പ്രശാന്ത്, ആശാ പ്രവർത്തകരായ കുഞ്ഞിമോൾ, ഷീജ, സോഫി എന്നിവർ നേതൃത്വം നൽകി. 350 പേർക്കാണ് ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ വച്ച് വാക്‌സിൻ നൽകിയത്.