mmmm
ചാക്യർകൂത്ത് കലാപ്രതിഭ ഹരീഷ് പശുപതിക്ക് ഏമൂർ ശ്രീരുദ്രം പുരസ്‌കാരം അവണങ്ങാട്ട് കളരി അഡ്വ. രഘുരാമപണിക്കർ നൽകുന്നു.

കാഞ്ഞാണി: കാരമുക്ക് ഏമൂർ ക്ഷേത്രത്തിലെ ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രകലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് നൽകിവരാറുള്ള ഏമൂർ ശ്രീരുദ്രം പുരസ്‌കാരം ക്ഷേത്രാങ്കണത്തിൽ ചാക്യാർകൂത്ത് രംഗത്തെ കലാപ്രതിഭ ഹരീഷ് എം. പശുപതിക്ക് അവണങ്ങാട് കളരി അഡ്വ. രഘുരാമ പണിക്കർ നൽകി ആദരിച്ചു. വെള്ളോർവൈക്കത്ത് സതീഷ് നാരായണൻ പൊന്നാട അണിയിച്ചു. ഷാജി നീലകണ്ഠൻ, ഹരിഷ് പശുപതി സംസാരിച്ചു. തുടർന്ന് 'സുന്ദരകാണ്ഡം' ചാക്യാർകൂത്ത് അവതരിപ്പിച്ചു.