
ചിറയിൻകീഴ്: കൊവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് സാന്ത്വനം എന്ന പേരിൽ സഹായ പദ്ധതിയുമായി ചിറയിൻകീഴ് നോബിൾ സ്കൂൾ രംഗത്ത്. നോബിൾ സ്കൂളിലെ ശ്രീ ചിത്തിര വിലാസം എൽ.പി വിഭാഗത്തിൽ പഠിക്കുന്ന നിർദ്ധനരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളടങ്ങിയ അവശ്യ സാധനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ ബസിൽ വീടുകളിലെത്തിച്ചു നൽകി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത, ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര, എസ്.സി.വി.എൽ.പി.എസ് എച്ച്.എം തുഷാര ജി.നാഥ്, അദ്ധ്യാപകരായ റിഷാദ്, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ച പെരുമാതുറ മേഖലയിൽ സഹായമെത്തിച്ചു. തുടർ ദിവസങ്ങളിൽ മറ്റ് മേഖലകളിലെ കുട്ടികളുടെ വീടുകളിലേക്ക് സാന്ത്വനവുമായി എത്തുമെന്ന് നോബിൾ സ്കൂളിലെ അദ്ധ്യാപകർ പറയുന്നു.