ആര്യനാട്:ആര്യനാട് ചൂഴ ചെറുകുന്നിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷാ കർമ്മവും നാലമ്പല സമർപ്പണ ചടങ്ങുകളും ആരംഭിച്ചു.13ന് സമാപിക്കും.ദിവസവും രാവിലെ 6ന് ഗണപതിഹോമം,ബിംബകലശപൂജ,കലശാഭിഷേകം,,വൈകിട്ട് 6.30ന് മുളപൂജ,ഭഗവതിസേവ എന്നിവ നടക്കും.11ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,സമാപന ദിവസമായ 13ന് രാവിലെ 6ന് ഗണപതിഹോമം,പരികലശാഭിഷേകം,ബ്രഹ്മകലശാഭിഷേകം,ശ്രീഭൂതബലി,വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര പ്രസിഡന്റ് എം.എൻ.വിമൽകുമാർ അദ്ധ്യക്ഷത വഹിക്കും.മോഹൻദാസ് കോളേജ് ഒഫ് എഞ്ചിനീയറിംഗ് ഡയറക്ടർ ഡോ.ആശാലതാ തമ്പുരാൻ നാലമ്പല സമർപ്പണം നടത്തും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ വിദ്യാഭ്യാസ അവാർഡ് ദാനവും ജില്ലാ പഞ്ചായത്തംഗം എ.മിനി സുമതി ടീച്ചർ സ്മാരക എൻഡോവ്മെന്റ് വിതരണവും നടത്തും.