bjp

നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിലെ വിവിധ പ്രദേശങ്ങളിൽ വഴിവിളക്കുകൾ പ്രകാശിക്കാതായതിനെത്തുടർന്ന് മോഷണം പതിവാകുന്നതായി വ്യാപക പരാതി.പട്ടണത്തിലെ പ്രധാന ജംഗ്ഷനുകളുൾപ്പെടെയുളള സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുളള ഹൈ മാസ്റ്റ് അടക്കമുളള ലൈറ്റുകളാണ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളാകുന്നത്.ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങളും അപകടങ്ങളും പതിവായിട്ടുണ്ട്.പ്രകാശിക്കാത്ത ലൈറ്റുകൾ എത്രയും പെട്ടെന്ന് കത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണൻ കോവിൽ ജംഗ്ഷനിലെ പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റിനുമുന്നിൽ ദീപം കൊളുത്തി പ്രതിഷേധിച്ചു.ടൗൺ ഏരിയ പ്രസിഡന്റ് ലാലു അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി, മണ്ഡലം പ്രസിഡന്റ് അനൂപ് പൂക്കൈത, മണ്ഡലം ജനറൽ സെക്രട്ടറി ധനേഷ്, അഡ്വ. രാജി കൃഷ്ണ,ദിലീപ്,സുരേഷ് അനന്തേരി,നിലമേൽ മനോജ്‌,രഞ്ജിത്,രാകേഷ്,ലാൽകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.