general

ബാലരാമപുരം: ഗാന്ധിജിയും മാർക്സും മതേതരത്വത്തിന്റെ കാവലാളുകളാണെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു.ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യുവകലാസാഹിതിയുടെ മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനവമൈത്രി സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കംക്കുറിച്ചു.യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.സി.എ.നന്ദകുമാർ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷീലാ രാഹുലൻ,ജില്ലാ ട്രഷറർ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ മാനവമൈത്രി സംഗമം സംഘടിപ്പിച്ചു.പാറശാലയിൽ മാനവമൈത്രി സംഗമം കവി സുരേഷ് വിട്ടിയറ ഉദ്ഘാടനം ചെയ്തു. ആനാവൂർ മണികണ്ഠൻ,​ ബിജു,രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.നെയ്യാറ്റിൻകരയിൽ ഡോ. കുമാർ.ജെ ഉദ്ഘാടനം ചെയ്തു.കുന്നിയോട് രാമചന്ദ്രൻ,എം.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.