1

വിഴിഞ്ഞം:സി.പി.എം കോവളം ഏരിയ കമ്മിറ്റി നേതൃത്വം നൽകുന്ന സഖാവ് എം.അലിയാർ ചാരിറ്റബിൾ സൊസൈറ്റി വാർഷികത്തോടനുബന്ധിച്ച് കിടപ്പ് രോഗിക്ക് അഡ്ജസ്റ്റബിൾ ബെഡ് നൽകി.പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ മംഗലത്ത്കോണം മുടിപ്പുരനട സ്വദേശിക്കാണ് ബെഡ് നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ബെഡ് കൈമാറി.സി.പി.എം ഏരിയ സെക്രട്ടറിയും ചാരിറ്റബിൾ പ്രസിഡന്റുമായ പി.എസ്.ഹരികുമാർ,ചാരിറ്റബിൾ സെക്രട്ടറിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എസ്. അജിത്ത്,സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജി.സനൽകുമാർ,മംഗലത്ത്കോണം രാജു,എം.വി. മൻമോഹൻ,ശിജിത്ത് ശിവസ്,ലോക്കൽ സെക്രട്ടറി രാജയ്യൻ,ചാരിറ്റബിൾ കോ - ഓർഡിനേറ്റർ ബിജു,ബീന എന്നിവർ പങ്കെടുത്തു.സൊസൈറ്റിയുടെ അഞ്ചാം വാർഷിക യോഗം ഓൺലൈനായി ആചരിച്ചു.യോഗം ചാരിറ്റബിൾ രക്ഷാധികാരിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.പുല്ലുവിള സ്റ്റാൻലി,പി.രാജേന്ദ്രകുമാർ,ശിജിത്ത് ശിവസ് തുടങ്ങിയവർ പങ്കെടുത്തു.