
വെഞ്ഞാറമൂട്:ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ.വെഞ്ഞാറമൂട് വെട്ടുവിള സ്വദേശി വിഷ്ണുവിനെയാണ് (22) വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 26ന് ഉച്ചയോടെ മേലകുറ്റിമൂടായിരുന്നു സംഭവം.നടന്നു വരികയായിരുന്ന ശാലിനിയുടെ (35) മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുക്കാൻശ്രമം നടത്തിയത്.ബൈക്ക് വരുന്നതു കണ്ട് സംശയം തോന്നി യുവതി കുതറി മാറിയതിനാൽ മാല പൊട്ടിക്കാൻ കഴിഞ്ഞില്ല.ഇതിനിടെ നിലത്ത് വീണ യുവതി അബോധാവസ്ഥയിലാകുകയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയുമായിരുന്നു.വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്.