വെമ്പായം:കന്യാകുളങ്ങര മാർക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.മാണിക്കൽ പഞ്ചായത്ത് ഉൾപ്പെടുന്നതും എം.സി റോഡിന് സമീപം കന്യാകുളങ്ങര ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നതും ജനം കൂടുതലായി ആശ്രയിക്കുന്നതുമായ പ്രധാനപ്പെട്ട മാർക്കറ്റാണ് കന്യാകുളങ്ങര മാർക്കറ്റ്.മാർക്കറ്റിനെ ആധുനിക നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായി ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് തുടങ്ങുക.സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടി പൂർത്തീകരിച്ച് സമയബന്ധിതമായി നിർമ്മാണപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.