
കൊവിഡ് മുക്തയായ ശേഷം വീണ്ടും വർക്കൗട്ടിലേക്ക് പ്രവേശിച്ച് നടി റിമ കല്ലിംഗൽ. ഒരുമാസത്തെ കൊവിഡ് വിശ്രമത്തിനുശേഷം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ റിമ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
''ഒരു മാസത്തെ കൊവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു. എന്നാൽ ശരീരത്തിന് നിങ്ങളെ കീഴ്പ്പെടുത്താനാകും. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കണമെന്ന്  "" റിമ കുറിച്ചു. റിമയുടെ വർക്കൗട്ട് ചിത്രങ്ങൾ ആരാധകർ വേഗം ഏറ്റെടുക്കുകയും ചെയ്തു. മൂന്നുവർഷം മുൻപ് വൈറസ് എന്ന ചിത്രമാണ് റിമയുടേതായി മലയാളത്തിൽ അവസാനം  തിയേറ്ററിലെത്തിയത്. സണ്ണി സൈഡ്  ഉൗപ്പർ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശനം നടത്തിയ റിമ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന  ചിത്രത്തിന് സംഭാഷണവും എഴുതി.ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവിനൊപ്പം നിർമ്മാണ രംഗത്തും റിമ സജീവമാണ്. 
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഭാർഗവീനിലയം എന്ന ചിത്രത്തിൽ റിമ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരും താരനിരയിലുണ്ട്.