
കല്ലമ്പലം: മദ്ധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളറംകോട് കാവുവിളയിൽ ലീല കോട്ടേജിൽ സർക്കാർ ജീവനക്കാരനായ അജികുമാറി (തമ്പി -49)നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. തറയിൽ രക്തം തളംകെട്ടി കിടന്നതായും ശരീരത്തിൽ മുറിപ്പാട് കണ്ടതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ഇദ്ദേഹം വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചി രുന്നത്. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി.