ghh

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ എ.ആർ. റഹ്‌മാന്റെ സ്റ്റുഡിയോയിൽ ആരംഭിച്ചു. വേറിട്ട കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. സൂരി സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. നേരം, റിച്ചി എന്നിവയ്ക്കുശേഷം നിവിൻ പോളി നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മമ്മൂട്ടി നായകനായ പേരൻപാണ് റാം അവസാനം സംവിധാനം ചെയ്ത ചിത്രം. ഏറെ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ ചിത്രമായിരുന്നു പേരൻപ്. വി. ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാമ് റാം- നിവിൻ പോളി ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർരാജയാണ് സംഗീത സംവിധാനം. അതേസമയം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രം.ഇന്ദ്രജിത്, ജോജു ജോർജ്, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.