
കടയ്ക്കാവൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബി.ജെ.പി നെടുങ്ങണ്ട ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡായ നെടുങ്ങണ്ടയിൽ നിന്നാണ് പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തെ അങ്കണവാടി, വ്യാപാര ശാലകൾ, എൻ.ആർ.എം ഗ്രന്ഥശാല, മൃഗാശുപത്രി, കൃഷിഭവൻ, മത്സ്യ മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് അണുനശീകരണം നടത്തിയത്. ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പഴയനട വിശാഖ്, ന്യൂനപക്ഷ മോർച്ച കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എഡിസൺ പെൽസിയൻ, ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ്, സെക്രട്ടറിമാരായ മുരുകൻ, വിശാൽ എസ്.ദീപ്, യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി അംഗം ശ്യാം ശർമ, നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി സെക്രട്ടറി വിഷ്ണു എസ്.ദീപ്, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും അഞ്ചുതെങ്ങ് പഞ്ചായത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ശുചീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.