
ചിറയിൻകീഴ്:ശാർക്കര ജംഗ്ഷനിലെ ശിവാസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച ചിത്തിരത്തോണി 85 സംഘത്തിന്റെ ഓഫീസ് ശാർക്കര ശ്രീചിത്തിര വിലാസം ബോയിസ് ഹൈസ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകൻ ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബി.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീകുമാരൻ നായരെ ചിത്തിരത്തോണി അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.രക്ഷാധികാരി മനോജ് ബി ഇടമന,എസ്.ശ്രീകുമാർ, എസ്.സജി എന്നിവർ പങ്കെടുത്തു.സെക്രട്ടറി ജോയ് പുഷ്പാ സ്വാഗതവും മോഹൻറോയ് നന്ദിയും പറഞ്ഞു.