
നെയ്യാറ്റിൻകര: മാറനല്ലൂർ സെന്റ് പോൾസ് ദൈവാലയത്തിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി. കട്ടയ്ക്കാട് ഫൊറോന വികാരി ഫാ. റോബർട്ട് വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഡോ. ജോണി കെ. ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോണി പുത്തൻപുരക്കൽ, ഫാ. സാവിയോ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.