padheyam

മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിലെ പാഥേയം പൊതിച്ചോർ വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് - എ.ഡി.എസ് കമ്മിറ്റികളുടെയും പഞ്ചായത്ത് ജനകീയ ഹോട്ടലിന്റെയും നേതൃത്വത്തിൽ പൊതിച്ചോറ് ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണിത്. ആരാലും ആശ്രയം ഇല്ലാത്ത അശരണരായവർക്കാണ് പൊതിച്ചോറ് നൽകുന്നത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുരയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. റിജി, ബി. ഷീജ, ലതിക മണിരാജൻ, ഷീബ രാജ്, സി.ഡി.എസ് മെമ്പർ സെക്രട്ടറി ശ്രീകുമാർ, ജെ.ബി. റാണി, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.