venkulam-mani

തിരുവനന്തപുരം :പ്രവാസി കവി വെൺകുളം മണി യു.എ.ഇയിലെ യുവ പ്രവാസി കലാപ്രതിഭകൾക്ക് താങ്ങും തണലുമായിരുന്നുവെന്ന് ബി.ജെ.പി നേതാവും പ്രവാസി ഫോറം പ്രസിഡന്റുമായ വിജയൻ തോമസ് അനുസ്മരിച്ചു.

വെൺകുളം മണിയുടെ സ്മാരണാർത്ഥം ഇൻഡോ- ഇന്റർ നാഷണൽ ഫ്രണ്ട്ഷിപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമപുരസ്കാരം ചലച്ചിത്ര സംവിധായകനും ഡോക്ടർ എൻട്രി നിർമ്മാതാവുമായ ജിഫ്രി ജലീലിന് വിതരണം ചെയ്യുകയായിരുന്നു വിജയൻ തോമസ്. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡോ.ഫ്രാൻസിസ് ആൽബർട്ട് അസിസി അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീർ സുഹൃത്ത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ പൊന്നാട നൽകി. കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു,സെന്റർ സെക്രട്ടറി പ്രദീപ് മധു,അനീഷ് നായർ,എം.മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു.