
ബാലരാമപുരം:കഴക്കൂട്ടം –കാരോട് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ശോച്യാവസ്ഥയിലായ നെല്ലിമൂട് – മുലയൻ താന്നി – മൂന്ന്മുക്ക് റോഡ് റീടാർചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കാഞ്ഞിരംകുളം പഞ്ചായത്ത് കമ്മിറ്റി മൂന്ന് മുക്ക് ജംഗ്ഷനിൽ പ്രതിഷേധ നടത്തി.മാസങ്ങളായി റോഡ് തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാരോപിച്ചു.നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബി.ജെ.പി ബാലരാമപുരം മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു,കാഞ്ഞിരംകുളം യുവമോർച്ച പ്രസിഡന്റ് നിഖിൽ സുധൻ, പഞ്ചായത്ത് കമ്മിറ്റി അംഗം രാജേന്ദ്രൻ എന്നിവർ നേത്യത്വം നൽകി.വാർഡ് പ്രസിഡന്റ് അജി.രാജശേഖരൻ, സുരേഷ്, അഭിലാഷ്, അരവിന്ദ്,പ്രിജു,ബിനു,സുജിൻ എന്നിവർ എന്നിവർ സംബന്ധിച്ചു.