
വർക്കല: നടയറ ജംഗ്ഷനിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണു. ജംഗ്ഷനിലെ തൊടുവേ റോഡ് തുടങ്ങുന്ന ഭാഗത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രമാണ് തകർന്ന് വീണത്.
10 വർഷത്തോളം പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ മൂന്ന് തൂണുകളും ഇളകി മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നു. തൂണുകളുടെ അടിഭാഗം ദ്രവിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വർക്കല ഭാഗത്തേക്കുള്ള ബസുകളിൽ കയറാൻ യാത്രക്കാർ കാത്തുനിൽക്കുന്നിടമായിരുന്നു. യാത്രക്കാരില്ലാത്ത സമയത്ത് നിലംപൊത്തിയതിനാൽ അപകടം ഒഴിവായി.