
തിരുവനന്തപുരം: ചെറുകിട വ്യാപാരികളെ വഞ്ചിക്കുന്ന ബഡ്‌ജറ്റാണിതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. രാജ്യത്തെ ഏട്ട് കോടി ചെറുകിട വ്യാപാരികൾക്ക് കാര്യമായ ഗുണം ലഭിച്ചില്ല. കൊവിഡിൽ വായ്പാ തിരിച്ചടവ് മുടങ്ങിയ വ്യാപാരികളെ സിബിൽ സ്കോറിന്റെ പേരിൽ ബാങഅകുകൾ അകറ്റിനിറുത്തുന്ന സാഹചര്യമാണുള്ളത്.
കോർപ്പറേറ്റുകൾക്ക് നേരിട്ടും ഓൺലൈൻ കുത്തകകൾക്ക് പരോക്ഷമായും വലിയ ഇളവുകളും സഹായങ്ങളും ബഡ്ജറ്റിലുടനീളം പ്രതിഫലിച്ചിട്ടുണ്ട്. ഇത് കടുത്ത അനീതിയാണ്. വിഷയങ്ങൾ ഗൗരവത്തോടെ കേന്ദ്ര ധനമന്ത്രിയെ ബോദ്ധ്യപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് സമിതിനേതാക്കളായ കെ. ഹസൻകോയ, കമലാലയം സുകു, എസ്.എസ്. മനോജ്, പാപ്പനംകോട് രാജപ്പൻ, എം. നസീർ എന്നിവർ പറഞ്ഞു.