akshayapathram

വർക്കല: വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് നിമിഷ് രവീന്ദ്രൻ. അക്ഷയപാത്രം പദ്ധതിയിലൂടെയാണ് വിശക്കുന്നവന് സൗജന്യഭക്ഷണം എന്ന ആശയം നിമിഷ് രവീന്ദ്രൻ നടപ്പിലാക്കുന്നത്. വർക്കല പുത്തൻചന്തയിലാണ് ഇദ്ദേഹം അക്ഷയപാത്രം പദ്ധതി ഒരുക്കിയിരിക്കുന്നത്. വിശപ്പ് മനുഷ്യനും ജീവജാലങ്ങൾക്കുമെല്ലാം ഒരുപോലെയാണ്. വിശപ്പിന് ആഹാരം മാത്രമെ ഒരു പോംവഴിയായിട്ടുളളുവെന്നും നിമിഷ് രവീന്ദ്രൻ പറയുന്നു. വിശന്ന് വലയുന്ന ആ‌ർക്കും ഇദ്ദേഹത്തിന്റെ അക്ഷയപാത്രം പദ്ധതിയിൽ ചെന്ന് സൗജന്യമായി പാഴ്സലെടുത്ത് കഴിക്കാം. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.