
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് ലഭിച്ചവർ 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 3 വരെ മെഡിക്കൽ കോളേജ് കാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി അലുമിനി ഓഡിറ്റോറിയം) എത്തണം.
അലോട്ട്മെന്റ് മെമ്മോ, അഡ്മിറ്റ് കാർഡ്, നീറ്റ് റിസൾട്ട് ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക് ലിസ്റ്റ് ആൻഡ് പാസ് സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, എജിലിബിലിറ്റി സർട്ടിഫിക്കറ്റ്, ടി.സി ആൻഡ് കോണ്ടക്റ്റ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (എം.എം.ആർ, ചിക്കൻപോക്സ്, ഹെപ്പറ്റൈറ്റിസ്-ബി) മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പും രണ്ട് പകർപ്പും കരുതണം. പാസ്പോർട്ട് സൈസ് ഫോട്ടോ (5 എണ്ണം), സ്റ്റാമ്പ് സൈസ് ഫോട്ടോ (2 എണ്ണം), 50 രൂപയുടെ നാല് മുദ്രപ്പത്രം എന്നിവയും ഹാജരാക്കണം.
വിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാം
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2021-22 അക്കാഡമിക വർഷത്തെ പഠനത്തിന് (2020-21- First Renewal, 2019-20 - Second Renewal, 2018-19 - Third Renewal, 2017-18 – Fourth Renewal) പുതുക്കി നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിന് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ. www.kshec.kerala.gov.in
വനിതകൾക്ക് സൗജന്യ ബ്ളോക്ക് ചെയിൻ കോഴ്സ്:
കെ ഡിസ്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വനിതകൾക്കായി കെ ഡിസ്ക് നടത്തുന്ന സൗജന്യബ്ളോക്ക് ചെയിൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ടി.സി.എസ് അയേണിൽ ഇന്റേൺഷിപ്പും തൊഴിൽ പ്ളേസ്മെന്റും ലഭിക്കും.പുരുഷൻമാർക്കും അപേക്ഷിക്കാം. ഫീസൊടുക്കേണ്ടിവരും.അർഹരായവർക്ക് 70ശതമാനം വരെ ഫീസിളവ് ലഭിക്കും.എൻജിനിയറിംഗ്,സയൻസ് ബിരുദധാരികളും ഡിപ്ളോമക്കാരും 19നകം അപേക്ഷിക്കണം. 24ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.ഫുൾസ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളാണുള്ളത്.ഫോൺ: 04712700813, 7594051437.
സഹകരണ സംഘം തിരഞ്ഞെടുപ്പ് നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. കൊവിഡ് സാഹചര്യം ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.
ജനുവരി 23 മുതൽ ഏപ്രിൽ 30വരെ നടക്കേണ്ട തിരഞ്ഞെടുപ്പുകളാണ് നീട്ടിയത്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ച സംഘങ്ങളുടെയും മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.
ഇഗ്നോ പ്രവേശനം
10 വരെ നീട്ടി
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ (ഇഗ്നോ) അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷും റീ രജിസ്ട്രേഷനും) 10 വരെ നീട്ടി. എം.ബി.എ, എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ), റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി.ജി ഡിപ്ലോമ, ഡപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് https://ignouadmission.samarth.edu.in// ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തേ അപേക്ഷിച്ചവർ പ്രവേശനത്തിനു മുമ്പ് സൈറ്റിലൂടെ അപേക്ഷ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി.ഒ തിരുവനന്തപുരം–695 002. ഫോൺ: 04712344113, 2344120, 9447044132. ഇ -മെയിൽ: rctrivandrum@ignou.ac.in.