
തിരുവനന്തപുരം: രാജ്യത്തെ ടൂറിസം മേഖലയിലെ ഏറ്റവും വലിയ മേളയായ കേരള ട്രാവൽ മാർട്ട് 11-ാം ലക്കം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മേയ് അഞ്ചിലേക്ക് മാറ്റി. കൊവിഡിന് ശേഷം ഇന്ത്യയിൽ ആദ്യമായി നടക്കുന്ന പ്രമുഖ ട്രാവൽ മാർട്ടാണ് കെ.ടി.എം 2022. മേയ് 5ന് കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം വെല്ലിംഗ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ മേയ് 6 മുതൽ 8 വരെയാണ് ട്രാവൽമാർട്ട്. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മാർച്ചിൽ നടത്താനിരുന്ന മാർട്ട് മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് ഓൺലൈനായി നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള ടൂറിസം അഡി. ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.