gandhi

കാട്ടാക്കട:ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം സമിതി ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് രക്ഷാധികാരി തച്ചൻകോട് വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ബാലഗംഗാധരൻ നായർ മുഖ്യപ്രഭാഷണം നടത്തി.മലയിൻകീഴ് യൂണിറ്റ് രക്ഷാധികാരി സമിതി ചെയർമാൻ മലയിൻകീഴ് സുഭാഷ്,കോട്ടൂർ യൂണിറ്റ് കൺവീനർ കോട്ടൂർ ബിജു,കാട്ടാക്കട താലൂക്ക് ജനറൽ കൺവീനർ വി.എസ്.ജയകുമാർ,കോട്ടൂർ യൂണിറ്റ് ജോയിന്റ് കൺവീനർ ഐശ്വര്യ എന്നിവർ സംസാരിച്ചു.രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.